shark

കാൻബെറ: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ലിറ്റിൽ ബേ ബീച്ചിൽ നീന്താനിറിങ്ങിയ ആൾക്ക് സ്രാവിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം. 1963ന് ശേഷം സിഡ്നിയിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കടലിൽ നീന്തുന്നതിനിടെ ഒരാളെ സ്രാവ് ആക്രമിക്കുന്നത് ബീച്ചിൽ നീന്താനെത്തിയ ചിലർ കണ്ടതായി ഓസ്ട്രേലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആക്രമണത്തിനിരയായ ആളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. 15 അടിയോളം നീളമുള്ള കൂറ്റൻ ഗ്രേറ്റ് വൈറ്റ് ഷാർക്കാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടില്ല. അപകടത്തിന് പിന്നാലെ ലിറ്റിൽ ബേ ഉൾപ്പെടെ സിഡ്നിയിലെ സമീപ ബീച്ചുകളെല്ലാം 24 മണിക്കൂർ സമയത്തേക്ക് അധികൃതർ അടച്ചു.