
ആറ്റുകാൽ പൊങ്കാല സമാഗതമായിരിക്കുകയാണ്. ഇത്തവണ വീടുകളിൽ പൊങ്കാലയർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഭക്തർ. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒന്നിക്കുന്ന ദിവസമാണ് പൊങ്കാല.
ആചാരങ്ങൾ പാലിച്ച് ഇക്കുറി വീട്ടുമുറ്റത്ത് എങ്ങനെ പൊങ്കാല നിവേദിക്കാം
1∙ ശുദ്ധമായ സ്ഥലമാണ് അടുപ്പൊരുക്കാനായി തിരഞ്ഞെടുക്കേണ്ടത്.
2. ചാണകം വട്ടത്തിൽ മെഴുകി ഗണപതിയെ സങ്കൽപ്പിച്ച് വിളക്കു വയ്ക്കണം.
3. ചാണകം മെഴുകാനായില്ലെങ്കിലും കിഴക്ക് വശത്തേക്ക് തിരിച്ച് ഇലയിട്ട് അതിൽ നിലവിളക്ക്, സാമ്പ്രാണിത്തിരി, അവിൽ, പൊരി, പഴം, ശർക്കര, തേങ്ങ, വെറ്റ, പാക്ക് എന്നിവ ഗണപതിയെ ഭക്തിപൂർവം മനസ്സിൽ ധ്യാനിച്ച് വയ്ക്കാം.
4. വാൽ കിണ്ടിയിലോ, വൃത്തിയായ പാത്രത്തിലോ ജലമെടുത്ത് അതിനുള്ളിൽ തുളസിയിലയും തെച്ചിപ്പൂവുമിട്ടു ദേവിയെ പ്രാർഥിച്ചു വിളക്കു തെളിയിക്കണം
5. കിഴക്കോ പടിഞ്ഞാറോ അല്ലെങ്കിൽ വടക്ക് ദിക്കുകളിലേക്കു വേണം അടുപ്പു കൂട്ടാൻ.
6. രാവിലെ 10.50ന് പണ്ടാര അടുപ്പിലേക്ക് തീ പകരും. ഈ സമയത്ത് ഗണപതിക്കു വച്ച വിളക്കിൽ നിന്ന് അഗ്നി പകർന്നെചുക്കാം
7. വൈകിട്ട് 3.40 ന് പണ്ടാര അടുപ്പിൽ തയാറാക്കുന്ന പൊങ്കാല നിവേദിക്കും. ഈ സമയം ജലമെടുത്ത് തളിച്ച് ശുദ്ധമാക്കി പൊങ്കാല വിഭവങ്ങൾ നിവേദിക്കാം.