
കണ്ണൂര്‍: തോട്ടടയില്‍ വിവാഹ സംഘത്തിനൊപ്പം എത്തിയവര്‍ നടത്തിയ ബോംബേറിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നു. വധൂവരന്‍മാര്‍ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ബോംബ് പൊട്ടുന്നതെന്നാണ് പുതിയ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. തല ചിതറിത്തെറിച്ചത് വധൂവരന്‍മാര്‍ അടക്കമുള്ള ആള്‍ക്കൂട്ടത്തിനിടയിലാണ്. വിവാഹ സംഘത്തിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയില്‍ കാണാം.
ഞായറാഴ്ചയാണ് തോട്ടടയിലുണ്ടായ ബോംബേറില്‍ ഏച്ചൂര്‍ സ്വദേശിയായ ജിഷ്ണു കൊല്ലപ്പെട്ടത്. വിവാഹപാര്‍ട്ടി വരന്റെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ബോംബാക്രമണം. ശനിയാഴ്ച രാത്രി വിവാഹ സത്‌കാരത്തിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ബോംബുമായി ഒരുസംഘം വിവാഹാഘോഷത്തിന് എത്തിയത്. തുടര്‍ന്ന് ഇവര്‍ ബോംബെറിഞ്ഞപ്പോള്‍ ഇതേ സംഘത്തില്‍പ്പെട്ട ജിഷ്ണുവിന്റെ തലയില്‍ ബോംബ് വീണ് പൊട്ടി കൊല്ലപ്പെടുകയായിരുന്നു