
ലൈംഗിക ബന്ധത്തിന് ശേഷം പല പുരുഷന്മാരും ഉറങ്ങിപ്പോകുന്നത് പതിവാണ്. എന്നാൽ ഇതിന്റെ പേരിൽ പങ്കാളികൾ തമ്മിൽ പ്രശ്നമുണ്ടാകേണ്ട ആവശ്യമില്ല. പുരുഷൻ ഇങ്ങനെ ചെയ്യുന്നതിന് പിന്നിൽ ശാസ്ത്രീയ കാരണമുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക ഉത്തേജനം തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കും. എന്നാൽ പുരുഷന്മാർ പെട്ടെന്ന് ഉറങ്ങുന്നതിന് പിന്നിൽ സ്ഖലനത്തിന് ശേഷം പുറത്തുവരുന്ന രാസവസ്തുക്കളുടെ പ്രവർത്തനമാണ്.
നോറെപിനെഫ്രിൻ, സെറോടോണിൻ, ഓക്സിടോസിൻ, വാസോപ്രെസിൻ, നൈട്രിക് ഓക്സൈഡ് , ഹോർമോൺ പ്രോലക്റ്റിൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രോലാക്റ്റിൻ പുറപ്പെടുവിക്കുന്നതിനാലാണ് ഒരു പ്രത്യേക വ്യത്യാസം വരുത്തുന്നത് എന്ന് വിദഗ്ദ്ധർ പറയുന്നു. ഇത് ലൈംഗിക സംതൃപ്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു
വീണ്ടുമൊരു സെഷനിലേക്ക് പോകുന്നതിന് മുമ്പുള്ള ഇടവേളയിൽ ഉദ്ധാരണം നിയന്ത്രണവിധേയമാക്കാനും ഇത് സഹായിക്കുന്നു
ഈ ഹോർമോണിന്റെ കുറവുള്ള പുരുഷന്മാർക്ക് ചിലപ്പോൾ സെക്സിലേക്ക് വേഗം തിരികെ എത്താൻ കഴിയും. . സെക്‌സിനിടെ പുറത്തുവിടുന്ന മറ്റ് രണ്ട് രാസവസ്തുക്കൾ ഓക്‌സിടോസിൻ, വാസോപ്രസിൻ എന്നിവയാണ്
അവയുടെ പ്രഭാവം സാധാരണയായി മെലറ്റോണിനോടൊപ്പം ഉണ്ടാകുന്നു. ഇത് നമ്മുടെ ശരീര ഘടികാരങ്ങളെ നിയന്ത്രിക്കുന്നു. ഓക്‌സിടോസിൻ സ്ട്രെസ് ലെവലുകൾ കുറയ്ക്കുമെന്നും ഇത് ഉറക്കത്തിനും വിശ്രമത്തിനും കാരണമാകുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്