well

ലക്‌നൗ: ഉത്തർപ്രദേശിൽ കിണറ്റിൽ വീണ് പതിമൂന്ന് പേർ മരിച്ചു. ഖുഷിനഗറിലാണ് സംഭവം. വിവാഹാഘോഷത്തിനിടെ അതിഥികൾ കിണറ്റിൽ വീഴുകയായിരുന്നു. സ്ത്രീകളാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ ഇരുന്ന സ്ലാബ് തകർന്ന് വീണാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

'ഖുശിനഗറിലെ നെബുവ നൗറംഗിയയിൽ ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. വിവാഹ ആഘോഷത്തിനിടെയാണ് അപകടം നടന്നത്. ചില ആളുകൾ കിണറിന്റെ സ്ലാബിൽ ഇരിക്കുകയായിരുന്നു, ഭാരം കാരണം സ്ലാബ് തകർന്നു.'- എഡിജി അഖിൽ കുമാർ അറിയിച്ചു.

UP | 13 women have died. The incident occurred last night at around 8.30 pm in the Nebua Naurangia, Kushinagar. The incident happened during a wedding program wherein some people were sitting on a slab of a well & due to heavy load,the slab broke: Akhil Kumar, ADG, Gorakhpur Zone pic.twitter.com/VaQ8Sskjl2

— ANI UP/Uttarakhand (@ANINewsUP) February 17, 2022