
ആലപ്പുഴ: ഹരിപ്പാട് ബി ജെ പി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. കുമാരപുരം വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. നന്ദുപ്രകാശ് എന്നയാളാണ് അക്രമികൾക്ക് നേതൃത്വം നൽകിയതെന്ന് പൊലീസ് അറിയിച്ചു. നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ലഹരിമരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബി ജെ പി ആരോപിച്ചു.