attukal-pongala

തിരുവനന്തപുരം: ഭക്തിയുടെ നൈവേദ്യമരുളി ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല നിവേദിച്ച് ഭക്തർ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും വീടുകളിലാണ് ഭക്തർ പൊങ്കാലയിട്ടത്. തോറ്റംപാട്ട് അവസാനിച്ചപ്പോൾ തന്ത്രി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തിക്കു നല്‍കി.

മേൽശാന്തി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ തെളിയിച്ചു. ശേഷം ദീപം സഹമേൽശാന്തിക്കു കൈമാറി. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലും പതിനൊന്നുമണിയോടെ തീ പകർന്നു.

മന്ത്രി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർ രാവിലെ ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു. പതിവിലും നേരത്തെയായിരുന്നു ഇത്തവണത്തെ പൊ​ങ്കാല നിവേദ്യം. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒന്നിക്കുന്ന ദിവസമാണ് പൊങ്കാലയിടുന്നത്.