nayanthara

പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴാൻ തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര എത്തി. വിഗ്‌നേഷ് ശിവനൊപ്പമാണ് നയൻതാര മകം തൊഴാനെത്തിയത്. വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ദർശനത്തിനെത്തിയ നയൻതാരയെ മാദ്ധ്യമങ്ങൾ വളഞ്ഞെങ്കിലും പ്രതികരിക്കാൻ അവർ തയ്യാറായില്ല.

കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ഒരേ സമയം എഴുന്നൂറ് പേർക്കാണ് ദർശനം. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ഇക്കുറി മകം തൊഴാൻ എത്തിയത്. മകം തൊഴലിനായി രണ്ട് മണിക്കാണ് ക്ഷേത്ര നട തുറന്നത്. രാത്രി പത്ത് മണിവരെയാണ് ദർശനമുണ്ടാകുക.