robinho

മിലാൻ: ഇറ്റാലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ബ്രീസിലിയൻ മുൻ ഫുട്ബാളർ റൊബീഞ്ഞോയ്ക്ക് ഇന്റർ നാഷണൽ അറസ്റ്റ് വാറണ്ട്. റൊബീഞ്ഞോ കുറ്റക്കാരനാണെന്ന ഇറ്റാലിയൻ പരമോന്നത കോടതിയുടെ വിധി വന്നതോടെയാണ് ഇറ്റാലി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

2017ൽ റൊബീഞ്ഞോയും മറ്റ് 5 ബ്രസീലിയൻ പൗരൻമാരും ചേർന്ന് ഡിസ്കോതെക്കിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2020ൽ കോടതി ഇവരുടെ അപ്പീൽ തള്ളിയിരുന്നു. ഇതാണ് ഇപ്പോൾ ഇറ്റാലിയൻ പരമോന്നത കോടതി ശരിവച്ചിരിക്കുന്നത്. അതേസമയം ബ്രസീലിൽ താമസിക്കുന്ന റൊബിഞ്ഞോയെ അവർ കൈമാറത്ത സാഹചര്യത്തിൽ ഇറ്റാലിയൻ നീതിന്യായ മന്ത്രാലയം ആഗോള ഏജൻസിയായ ഇന്റർപോളിനോട് വാറണ്ട് നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 9 വർഷത്തെ തടവിനാണ് വിധിച്ചിരിക്കുന്നത്.