go

തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. സർക്കാരിന്റെ അനുനയ നീക്കത്തിനൊടുവിലാണ് ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്.

നിയമസഭാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവ‌ർണർ വിസമ്മതം പ്രകടിപ്പിച്ചിരുന്നു.നയ പ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്ന് ഗവര്‍ണര്‍ ഉപാധിവച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ സർക്കാർ മാറ്റിയിരുന്നു. ശാരദ മുരളീധരന് പകരം ചുമതല നൽകി. ഇതിന് പിന്നാലെയാണ് ഗവർണർ ഒപ്പിട്ടത്.