
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സിൽ 95 റൺസിന് ഓൾഔട്ടായി. 7 വിക്കറ്റ് വീഴ്ത്തിയ ലോക്കൽ ബോയി മാറ്റ് ഹെൻറിയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ന്യൂസിലൻഡ് ആദ്യ ദിനം കളിനിറുത്തുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എടുത്തിട്ടുണ്ട്. ആതിഥേയർക്ക് ഇപ്പോൾ 21 റൺസിന്റെ ലീഡുണ്ട്. 15 ഓവറിൽ 7 മെയ്ഡനുൾപ്പെടെ 23 റൺസ് മാത്രം നൽകിയാണ് ഹെൻറി വിക്കറ്റ് വീഴ്ത്തിയത്.
നോട്ട് ദ പോയിന്റ്
90 വർഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 100 റൺസിൽ താഴെ സ്കോർ ചെയ്ത് ഓൾഔട്ടാകുന്നത്.
ടെസ്റ്റിൽ ന്യൂസിലൻഡിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിംഗ് പ്രകടനതത്തോടൊപ്പമെത്താൻ ഹെൻറിക്കായി.