മോസ്കോ : റഷ്യയിലെ അമേരിക്കൻ ഡെപ്യൂട്ടി അംബാസഡറായ ബാർട്ടിൽ ഗോർമാനെ പുറത്താക്കി. യുക്രെയിൻ വിഷയത്തിൽ റഷ്യൻ സേനാപിന്മാറ്റത്തെ അമേരിക്ക വിമർശിച്ചതിന് പിന്നാലെയാണ് നടപടി.
മോസ്കോയിലെ യു.എസ് എംബസിയിലെ രണ്ടാമത്തെ ഉയർന്ന പദവിയാണ് ഡെപ്യൂട്ടി അംബാസഡറുടേത്. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥനെതിരെ റഷ്യ സ്വീകരിച്ച നടപടി ഗൗരവമേറിയതാണെന്നും തങ്ങളുടെ പ്രതികരണം ഉടൻ ഉണ്ടാകുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു.