numerical-astrology

ഏത് മാസത്തിലെയും 1,10,19,28 എന്നീ തീയതികളില്‍ ജനിച്ചവരുടെ ഭാഗ്യ സംഖ്യ 1 ആയിരിക്കും.1 ജന്മസംഖ്യ ലഭിച്ചവര്‍ എവിടെയിരുന്നാലും പ്രഥമ ഗണനീയരോ പ്രധാനികളോ പ്രമാണിമാരോ ആയിത്തീരുന്നതാണ്,അതിനു പറ്റിയ രീതിയിലുള്ള വ്യക്തി പ്രഭാവം ഇക്കൂട്ടരുടെ രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും ഉണ്ടായിരിക്കുന്നതാണ്.

സുഖസൗകര്യങ്ങളില്‍ അതിയായ താല്‍പര്യമുണ്ടായിരിക്കും,അതിനായി എന്തു രീതിയിലുള്ള വ്യയവും ചെയ്യാന്‍ ഒട്ടും മടിയുണ്ടാവില്ല.ഏത് കാര്യത്തിലും നേതൃസ്ഥാനം വഹിക്കാനായിരിക്കും താല്‍പര്യം.അവയൊക്കെയും തേടി വരുകയും ചെയ്യും.ഒരുകാര്യത്തിലും ആരുടെ മുന്നിലും തല കുനിക്കുന്ന ശീലമോ സ്വഭാവമോ ഉണ്ടായിരിക്കില്ല.മനസില്‍ തോന്നുന്ന കാര്യങ്ങള്‍ അതേപടി തുറന്നു പറയുന്നതുകൊണ്ട് ശത്രുക്കള്‍ വര്‍ദ്ധിക്കും,എന്നാലും അതിരു കവിഞ്ഞ ഔദാര്യ ശീലവും,ആത്മാര്‍ത്ഥയും,ആദര്‍ശ നിഷ്ഠയും പാലിക്കുന്നതിനാല്‍ ശത്രുക്കളെ പോലും മിത്രങ്ങളാക്കാന്‍ സാധിക്കും.

വളരെ ആലോചിച്ചു മാത്രമേഏത് കാര്യത്തിനും ഇറങ്ങി തിരിക്കുകയുള്ളു. ഇറങ്ങിത്തിരിച്ച കാര്യ പൂര്‍ണതയിലെത്തിക്കാതെ പിന്തിരിയുകയുമില്ല. വിശേഷ ബുദ്ധിയുള്ളതിനാല്‍ ഗൂഢമായ ശാസ്ത്ര വിദ്യകള്‍ അതി വേഗം സ്വായത്തമാക്കാന്‍ സാധിക്കും.

ജൂലായ് 21 മുതല്‍ ഓഗസ്റ്റ് 20 വരെയും മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 20 വരെയുമുള്ള കാലയളവുകളില്‍ 1 ഭാഗ്യ സംഖ്യയില്‍ ജനിച്ചവര്‍ക്കു മാത്രമേ ഗുണനുഭവങ്ങള്‍ കൂടുതലായി ലഭിക്കുകയുള്ളു.

സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ 20 വരെ ജനിച്ചവര്‍ക്ക് ഗുണാനുഭവങ്ങള്‍ കുറഞ്ഞ രീതിയിലും പിന്നീടുള്ള കാലയളവുകളില്‍ ജനിച്ചവര്‍ക്ക് ഏറിയും കുറഞ്ഞും ഗുണാനുഭവങ്ങള്‍ അനുഭവത്തില്‍ വരും.ഭാഗ്യസംഖ്യ 1 ആയി ലഭിച്ചിട്ടും 1 ന്‍റെ ഗുണാനുഭവങ്ങള്‍ അനുഭവത്തില്‍ വരാതിരിക്കുന്ന വ്യക്തികളുടെ നാമസംഖ്യില്‍ കാര്യമായ പൊരുത്തക്കേടുകള്‍ സംഭവിച്ചിട്ടുണ്ട് എന്നു മനസിലാക്കാം.ഭാഗ്യ സംഖ്യക്ക് അനുകൂലമായ രീതിയില്‍ നാമസംഖ്യക്ക് മാറ്റം വരുത്തിയാല്‍ ഭാഗ്യ സംഖ്യക്ക് വിധിച്ചിട്ടുള്ള ഗുണാനുഭവങ്ങള്‍ വന്നു ചേരുന്നതായികാണാം,1 ഭാഗ്യസംഖ്യക്ക് ഏറ്റവും അനുയോജ്യമായ നാമസംഖ്യകള്‍ 1,2,3,9 എന്നിവയാണ്.6 ഉം 9 ഉം ഒട്ടും യേജിക്കാത്ത നാമസംഖ്യകള്‍ ആണ്.

ഞായറും തിങ്കളും ഏറ്റവും നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കണം,അതു പോലെ ചൊവ്വയും വ്യാഴവും നല്ല ഫലങ്ങള്‍ നല്‍കും,വെള്ളി ശനി എന്നീ ദിവസങ്ങള്‍ യാതൊരു കാരണവശാലും പ്രധാനപ്പെട്ട സംഗതികള്‍ക്കായി ഉപയോഗിക്കരുത്.1 ഭാഗ്യ സംഖ്യയില്‍ ജനിച്ചിരിക്കുന്ന സ്ത്രീകളില്‍ സ്ത്രൈണ ഭാവം വളരെ കുറവായിരിക്കും,വിനയം വിധേയത്വം എന്നിവ ഇക്കൂട്ടരുടെ ശത്രുക്കളായിരിക്കും,സ്നേഹത്തിന്റെ ഭാഷയാലും സൗന്ദര്യത്തിനാലും മാത്രമേ ഇക്കൂട്ടരെ അനുനയിപ്പിക്കാന്‍ സാധിക്കുകയുള്ളു.

1 ഭാഗ്യസംഖ്യയില്‍ ജനിച്ചിരിക്കുന്നവര്‍ ചെറുപ്രായത്തില്‍ തന്നെ സ്നേഹബന്ധത്തിലോ പ്രേമത്തിലോ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്.വിവാഹം ഇക്കൂട്ടര്‍ക്ക് വൈകി നടത്തുന്നതാണുചിതം.

കാഴ്ചയില്‍ ഗാംഭീര്യം ഉള്ളവരായിരിക്കും,ഹൃദയ സംബന്ധമായ അസുഖങ്ങള്‍,രക്ത സമ്മര്‍ദ്ദം,അജീര്‍ണ്ണം,നേത്ര രോഗം,കണ്ഠത്തിനു മുകളിലുള്ള അസുഖങ്ങള്‍,ശിരസില്‍ പലവിധ അസുഖങ്ങള്‍ എന്നിവ വരാന്‍ സാദ്ധ്യതയുണ്ട്.

ഭക്ഷണത്തില്‍ ഇലക്കറികള്‍ പതിവായി ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും,ചെറുചൂടോടെയുള്ള പശുവിന്‍ പാലില്‍ തേന്‍ നിത്യവും കഴിക്കുന്നതും ഗുണം ചെയ്യും.

വ്യാപാരത്തില്‍ വിജയിക്കാന്‍ സാധ്യതയില്ല,സര്‍ക്കാരുദ്യോഗമാണ് ഏറ്റവും ഗുണപ്രദം,സ്വകാര്യ സ്ഥാപനത്തിലെ ജോലി,കൂട്ടു കച്ചവടം എന്നിവയിലും ശോഭിക്കും.ബഹുമുഖ പ്രതിഭാശാലി ആയിരിക്കുന്നതിനാല്‍ ഏര്‍പ്പെടുന്ന ഏത് തൊഴിലിലും വിജയെ കൈവരിക്കും.

കല,മതം,രാഷ്ട്രീയം,എന്നീ മേഖലകളിലും എ‍‍ഞ്ചിനീയറിംഗ്,വൈദ്യം എന്നീ മേഖലകളും അനുകൂല ഭാവത്തിലുള്ള തൊഴില്‍ മേഖലകളാണ് ഭാഗ്യ സംഖ്യ 1 കാര്‍ക്ക്.ഭാഗ്യ സംഖ്യ 1 ലഭിച്ചവര്‍ നിത്യം ആദിത്യനെ നമസ്കരിക്കുന്നതും (ആദിത്യ നമസ്കാരം) ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതും ഗുണപ്രദമാണ്.ഏത് കാര്യത്തിനിറങ്ങുമ്പോളും കിഴക്കു ദിശയിലേക്ക് 3 ചുവട് നടന്നിട്ട് ഉദ്ധിഷ്ടദിക്കിലേക്ക് യാത്രയാകുന്നതും പ്രയോജനപ്രദമാണ്.

ഇക്കൂട്ടരുടെ ഭാഗ്യ നിറങ്ങള്‍ മഞ്ഞ,സ്വര്‍ണ്ണ നിറം,ഇളം ചുവപ്പ്,എന്നിവയാണ് ,സ്വര്‍ണ്ണ ‍ലോഹത്തില്‍ മാണിക്യം മോതിരമാക്കി ധരിക്കുന്നത് ഏറെ വിശേഷപ്രദമാണ്,

ശിരോരോഗങ്ങൾ ,വായൂകോപം, നപുംസകത്വം, മസ്തിഷ്കജ്വരം തുടങ്ങിയ രോഗങ്ങള്‍ക്ക് ശാന്തി ചെയ്യാൻ ഓം ഗ്രുനി സൂര്യായ നമ: എന്ന മൂലമന്ത്രം നിത്യം സൂര്യോദയ സമയത്ത് 108 തവണ ജപിക്കുന്നത് 1ഭാഗ്യ സംഖ്യകാര്‍ക്ക് നല്ലതാണ്.അനുകൂല രത്നം മാണിക്യം സ്വർണ്ണത്തിൽ മോതിരം ആക്കി ധരിക്കുന്നത് ഉത്തമം ആയിരിക്കും.


ജീവിതത്തിൽ വിജയം വരുത്താന്‍ ഈ രത്നത്തിനു കഴിവുണ്ട്,കൂടാതെ ധനലാഭം,സന്താന ഭാഗ്യം,ഉന്നത സ്ഥാന ലബ്ദി,അംഗീകാരം,ആത്മവിശ്വാസം വളര്‍ത്തുക,തൊഴിലില്‍ ഉയര്‍ച്ച തുടങ്ങിയവയ്കും മാണിക്യധാരണം ഉത്തമം ആയിരിക്കും.

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com