swapna-

തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി ലഭിച്ചത് ബി.ജെ പി നേതാവ് പ്രസഡന്റായ എൻ.ജി.ഒയിൽ പാ​ല​ക്കാ​ട്ടെ​ ​ഹൈ​റേ​ഞ്ച് ​റൂ​റ​ൽ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​സൊ​സൈ​റ്റി​ ​എ​ന്ന​ ​എ​ൻ.​ജി.​ഒ​യി​ലാണ് സ്വപ്ന സുരേഷ് ജോലിയിൽ പ്രവേശിച്ചത്. മാസം 43000 രൂപ ശമ്പളം ലഭിക്കും.ഈ മാസം 12നാണ് സ്വപ്നയ്ക്ക് നിയമനം നല്‍കികൊണ്ടുള്ള ഓഫര്‍ ലെറ്റര്‍ ആയച്ചത്. വ്യ​ക്തി​പ​ര​മാ​യും​ ​ആ​രോ​ഗ്യ​പ​ര​വു​മാ​യു​ള്ള​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ഓ​ഫീ​സി​ൽ​ ​എ​ത്തു​ന്ന​തി​ന് ​സ്വ​പ്ന​ ​സാ​വ​കാ​ശം​ ​തേ​ടി​യി​ട്ടു​ണ്ട്. നിലവില്‍ എന്ന് ജോലിയില്‍ പ്രവേശിക്കുമെന്ന് വ്യക്തമല്ല.

കേ​ര​ളം,​​​ ​ത​മി​ഴ്‌നാട്,​ ​ക​ർ​ണാ​ട​ക,​ ​ഗു​ജ​റാ​ത്ത്,​ ​ത്രി​പു​ര,​ ​ഉ​ത്ത​രാ​ഖ​ണ്ഡ്,​ ​അ​സം,​ ​ജാ​ർ​ഖ​ണ്ഡ് ​എ​ന്നീ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​ഗ്രാ​മീ​ണ​ ​ആ​ദി​വാ​സി​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​എ​ൻ.​ജി.​ഒ​ ​ആ​ണ് ​ഹൈ​റേ​ഞ്ച് ​റൂ​റ​ൽ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​സൊ​സൈ​റ്റി.
1997​ലാ​ണ് ​സൊ​സൈ​റ്റി​ ​സ്ഥാ​പി​ച്ച​ത്. പാ​ല​ക്കാ​ട് ​ച​ന്ദ്ര​ന​ഗ​റി​ലാ​ണ് ​ആ​സ്ഥാ​നം.​ ​മു​ൻ​ ​ഐ.​ ​എ.​ ​എ​സ് ​ഓ​ഫീ​സ​റും​ ​ബി.​ജെ.​പി​ ​നേ​താ​വു​മാ​യ​ ​ഡോ.​ ​എ​സ്.​കൃ​ഷ്ണ​ ​കു​മാ​റാ​ണ് ​സൊ​സൈ​റ്റി​ ​പ്ര​സി​ഡ​ന്റ്.​ ​മു​ൻ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വും​ ​കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന​ ​കൃ​ഷ്ണ​കു​മാ​ർ​ 2019​ലാ​ണ് ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്ന​ത്.

ഗ്രാമീണരും ആദിവാസികളുമായ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ട് ഈ സൊസൈറ്റി സ്ഥാപിക്കപ്പെട്ടത്. ആദിവാസി ക്ഷേമം, ചെറുകിട വായ്പാ- നിക്ഷേപ പദ്ധതികള്‍, സാധാരണക്കാര്‍ക്കുള്ള ഭവന പദ്ധതികള്‍, പട്ടുനൂല്‍ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പ്രകൃതി ദുരന്തങ്ങളില്‍ പെട്ടവര്‍ക്കുള്ള സഹായം എന്നിവയൊക്കെയാണ് ഈ സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖല