
അമ്പലപ്പുഴ: വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ നവ മാദ്ധ്യമങ്ങളിൽ ഷെയർ ചെയ്ത കേസിൽ അമ്പലപ്പുഴ വടക്കു പഞ്ചായത്ത് നീർക്കുന്നം ഇജാബ പള്ളിക്കു സമീപം വലിയ കുടിലിൽ വീട്ടിൽ അനീഷിനെ (33) അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈക്കം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് നടപടി. നീർക്കുന്നം ഭാഗത്ത് ലോട്ടറി കച്ചവടം നടത്തി വരുന്ന അനീഷ് ഫേസ്ബുക്കു വഴിയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ വാട്ടസ് ആപ് വഴി ശേഖരിച്ച് നവമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്യുകയായിരുന്നു. വീട്ടമ്മയുടെ പരാതിയിലാണ് അമ്പലപ്പുഴ ഡിവൈ.എസ്.പി എസ്.റ്റി.സുരേഷ് കുമാറിന്റെ നിർദേശപ്രകാരം എസ്.എച്ച്.ഒ ദ്വിജേഷ്, എസ്.ഐ.ടോൾസൺ പി.ജോസഫ്, ഗ്രേഡ് എസ്.ഐ ബൈജു, സി.പി.ഒ വിനു കൃഷ്ണൻ എന്നിവർ പ്രതിയെ കസ്റ്റഡിയിലെടുത്തത്.