
പാലാ: 17 കാരിയുമായി ബംഗാളിലേക്ക് കടന്നുകളയാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ പാലാ പൊലീസ് പിടികൂടി. പശ്ചിമബംഗാൾ സ്വദേശി ഐനുൾ ഹക്കി (20) നെയാണ് പാലാ സി.ഐ. കെ.പി. ടോംസൺ, എസ്.ഐ. എം.ഡി. അഭിലാഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുമായി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി ഇയാൾ എൻജിനില്ലാത്ത ട്രെയിനിൽ ഒളിച്ചിരിക്കുകയായിരുന്നു.
പെൺകുട്ടി ബംഗാൾ സ്വദേശിനിയാണെങ്കിലും കഴിഞ്ഞ 10 വർഷമായി പാലായ്ക്കടുത്ത് മാതാപിതാക്കൾക്കൊപ്പം കഴിയുകയും ഒരു സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുകയുമാണ്. പ്രതിയായ ഐനുൾ ഹക്ക് കട്ടപ്പനയിൽ കൂലിപ്പണിയെടുത്ത് വരികയായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും വാലന്റൈൻസ് ദിനത്തിൽ പത്തുമണിക്കൂറോളും തുടർച്ചയായി ചാറ്റുചെയ്തു. പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പാലാ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിയെ പാലാ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.