
ഈരാറ്റുപേട്ട : മോഷണകേസ് പ്രതി തിടനാട് ചാണകോളനിയിൽ വാടകയ്ക്ക് താമസിയ്ക്കുന്ന കുഴിവേലി വീട്ടിൽ അനന്ദു (22) കഞ്ചാവുമായി പൊലീസ് പിടിയിൽ. ഇയാളുടെ വീട്ടിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച 200 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പാലാ ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിൽ തിടനാട് എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐമാരായ എൻ.സജീവൻ, കെ.എസ് ഷിബു, അജിത് കുമാർ, എ.എസ്.ഐ റ്റോജൻ, സി.പി.ഒമാരായ ജോബി സെബാസ്റ്റ്യൻ, നിസാർ, ഡബ്ല്യു.സി.പി.ഒ ഉജ്വല, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രൻ, ശ്രീജിത്ത് ബി. നായർ, തോംസൺ കെ. മാത്യു, അജയകുമാർ, വി.കെ അനീഷ്, പി.എം ഷിബു, ഷമീർ സമദ്, എസ്.അരുൺ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.