
അഹമ്മദാബാദ് : ഇന്ത്യൻ ടീമിലെ മോശം പ്രകടനങ്ങളെ തുടർന്ന് രഞ്ജി ട്രോഫി ക്രിക്കറ്റിൽ കളിച്ച് ഫോ കണ്ടെത്താൻ പറഞ്ഞു വിട്ടവർക്ക് ബാറ്റ് കൊണ്ട് മറുപടി നൽകി അജിങ്ക്യ രഹാനെയുടെ തകർപ്പൻ സെഞ്ച്വറി. സൗരാഷ്ട്രയ്ക്കെതിരെ രഞ്ജി ട്രോഫിയിൽ മുംബയ്ക്കായി കളത്തിലിറങ്ങിയ രഹാനെ ആദ്യ ദിനത്തെ കളി അവസാനിക്കുമ്പോൾ 108 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. 250പന്ത് നേരിട്ട രഹാനെ 14 ഫോറും 2 സിക്സും നേടി. സർഫ്രാസ് ഖാനും സെഞ്ച്വറി നേടി. 263/3 എന്ന നിലയിലാണ് സ്റ്റമ്പെടുക്കുമ്പോൾ പുജാര. സൗരാഷ്ട്ര ടീമിൽ പുജാരയും കളിക്കുന്നുണ്ട്.
ഇന്ത്യയ്ക്ക് ഇത്തവണത്തെ അണ്ടർ 19 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്ടൻ യഷ് ധുൾ രഞ്ജി അരങ്ങേറ്റം സെഞ്ച്വറി കൊണ്ട് അവിസ്മരണീയമാക്കി. ഡൽഹിക്കായി തമിഴ്നാടിനെതിരെ ഓപ്പൺചെയ്ത ദുൾ പന്ത് നേരിട്ട് 150 പന്ത് നേരിട്ട് 18 ഫോറുൾപ്പെടെ 113 റൺസ് നേടി.