
വാഷിംഗ്ടണ്‍: യുക്രെയിനെ ആക്രമിക്കാന്‍ റഷ്യ തയ്യാറെടുക്കുകയാണെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയിന് മേല്‍ റഷ്യയുടെ ആക്രമണം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്നും ബൈഡൻ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന് അയച്ച കത്ത് വായിച്ചിട്ടില്ലെന്നും ബൈഡന് വ്യക്തമാക്കി.പുടിനെ വിളിച്ചു സംസാരിക്കാന്‍ ആലോചിക്കുന്നില്ലെന്നും എങ്കിലും ഇപ്പോഴും പ്രശ്നപരിഹാരത്തിന് നയതന്ത്ര സാദ്ധ്യതകളുണ്ടെന്നും യു.എസ് പ്രസിഡന്റ് വ്യക്തമാക്കി
യുക്രെയിന് അതിര്‍ത്തിയില്‍ നിന്ന് സേനാപിന്മാറ്റമെന്ന എന്ന റഷ്യന്‍ നിലപാട് വിശ്വസിക്കാന്‍ കാരണങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.റഷ്യയില്‍നിന്നുള്ള ഭീഷണി വളരെ അധികമാണ്. കാരണം റഷ്യ അവരുടെ സൈനികരെ നീക്കിയിട്ടില്ല. കൂടുതല്‍ സൈനികര്‍ വരുന്നുണ്ടെന്നും ബൈഡൻ വ്യക്തമാക്കി. യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന് ബൈഡന് നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു.