
ഹൈദരാബാദ്: കാലിക്കറ്റ് ഹീറോസിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽ പിച്ച് ചെന്നൈ ബ്ലിറ്റ്സ് പ്രൈം വോളിബാൾലീഗിലെ ആദ്യ വിജയം കുറിച്ചു. സ്കോർ: 15-14, 15-9, 15-14, 10-15, 12-15. ചെന്നൈ രണ്ട് പോയിന്റ് നേടി. ചെന്നൈ ബ്ലിറ്റ്സിന്റെ ബ്രൂണോ ഡ സിൽവ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ലീഗിലെ അഞ്ചാം മത്സരത്തിലാണ് ചെന്നൈ ബ്ലിറ്റ്സ് സീസണിലെ ആദ്യ ജയം നേടുന്നത്.