
പനാജി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂർ 3-2ന് മുംബയ് സിറ്റി എഫ്.സിയെ കീഴടക്കി. ജയത്തോടെ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനും ജംഷഡ്പൂരിനായി. നാളെ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റും ബെംഗളൂരുവും തമ്മിൽ ഏറ്റുമുട്ടും.
ഫൈനൽ മാർച്ച് 20ന്
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ ഫൈനൽ മാർച്ച് 20 ഞായറാഴ്ച മഡ്ഗാവലെ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ഇത് നാലാം തവണയാണ് മഡ്ഗാവ് ഐ.എസ്.എൽ ഫൈനലിന് വേദിയാകുന്നത്. രണ്ട് പാദ സെമി ഫൈനലുകൾ മാർച്ച് 11,12, 15,16 തീയതികളിലായി നടക്കുമെന്നും ഐ.എസ്.എൽ സംഘാടകർ അറിയിച്ചു. മാർച്ച് 7നാണ് ലീഗ് മത്സരങ്ങൾ അവസാനിക്കുന്നത്. ലീഗിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ലീഗ് ഷീൽഡും എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിക്കാനുള്ള യോഗ്യതയും ലഭിക്കും