
സലാം ബാപ്പു ചിത്രത്തിൽ നായിക പുതുമുഖം
സലാം ബാപ്പു ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം നായകൻ. മാർച്ച് ആദ്യം ദുബായിലെ ഫുജീറയിൽ ചിത്രീകരണം ആരംഭിക്കും.സൗബിൻ ഷാഹിർ, സൈജു കുറുപ്പ്, രഞ്ജി പണിക്കർ, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂർ, നവാസ് പള്ളിപ്പറമ്പൻ എന്നിവരാണ് മറ്റു താരങ്ങൾ. നായിക പുതുമുഖമാണ്. മുപ്പത് ദിവസത്തെ ചിത്രീകരണമാണ് ദുബായിൽ പ്ലാൻ ചെയ്യുന്നത്. കേരളത്തിൽ പത്ത് ദിവസത്തെ ചിത്രീകരണം ഉണ്ടാവും.
മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച റെഡ് വൈനും മമ്മൂട്ടി നായകനായ മംഗ്ലീഷിനും ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കന്നഡത്തിൽ ഭാവന പ്രധാന വേഷം ചെയ്ത െൃലലസൃശവെിമ@ഴാമശഹ.രീാ എന്ന ചിത്രത്തിന് സലാം ബാപ്പു തിരക്കഥ എഴുതിയിട്ടുണ്ട്.
ബിരുദ പഠനത്തിനുശേഷം മലപ്പുറത്തുനിന്ന് ദുബായിലെത്തുന്ന ചെറുപ്പക്കാരന്റെ വേഷമാണ് ഷെയ്ൻ നിഗത്തിന്.
ഗോൾഡൻ എസ് പിക്‌ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് വിഷ്ണു തണ്ടാശേരിയാണ് ഛായാഗ്രാഹകൻ.
ഹിഷാം അബ്ദുൾ വഹാബ് സംഗീതം ഒരുക്കുന്നു.പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല.