
നാനി, കീർത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ദസറ മാർച്ചിൽ ചിത്രീകരണം ആരംഭിക്കും.ഇതാദ്യമായാണ് കീർത്തി സുരേഷ് നാനിയുടെ നായികയാവുന്നത്. ശ്യാം സിംഹ റോയി'യുടെ വിജയത്തോടെ നാനിയുടെ താരം പദവിയും ഉയർന്നു. ഗോദാവരികനിയിലെ സിങ്കേരണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷൻ പ്രാധാന്യമുള്ള മാസ് കഥാപാത്രത്തെയാണ് ചിത്രത്തിൽ നാനി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംവിധായകൻ ശ്രീകാന്തിന്റെ അച്ഛൻ ചന്ദ്രയ്യസ്വിച്ച് ഓൺ നിർവഹിച്ചു.നാനിയും കീർത്തി സുരേഷും ആദ്യ ക്ലാപ്പടിച്ചു. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ, ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂറി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സത്യൻ സൂര്യൻ നിർവഹിക്കുന്നു. സംഗീതം സന്തോഷ് നാരായണൻ,എഡിറ്റർ നവിൻ നൂലി,പ്രൊഡക്ഷൻ ഡിസൈനർഅവിനാഷ് കൊല്ല,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിജയ് ചഗന്തി. പി .ആർ .ഒ എ .എസ് ദിനേശ്,ശബരി.