kk

ജോഷി മാത്യു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നൊമ്പരക്കൂട്. ചിത്രത്തിലെ നായികയായി എത്തുന്ന ഹർഷിദ കോട്ടയം ഗിരിദീപം സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥി. ഒരു മുത്തച്ഛനും കൊച്ചുമകളും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുന്നതാണ് ചിത്രം. കുട്ടിക്കാലം മുതൽ ഹർഷിദയ്ക്ക് സിനിമയോടും അഭിനയത്തിനോടും ഭ്രമം ഉണ്ടായിരുന്നു. എൽ.കെ.ജിയിൽ പഠിക്കുമ്പോൾ സൈലന്റ് ട്രെയിൻ എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചതിന് നല്ല ബാലനടിക്കുള്ള അവാർഡ് ലഭിച്ചു. കലാകുടുംബത്തിലെ അംഗമാണ് ഹർഷിദ. അച്ഛൻ ജയ് നിരവധി സിനിമകൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. നീതു എന്ന കഥാപാത്രം തനിക്ക് ഏറെ ഇഷ്ടമായെന്നും പഠനത്തിനൊപ്പം സിനിമയിൽ തുടരാനുമാണ് ആഗ്രഹമെന്ന് ഹർഷിദ പറഞ്ഞു ജോഷി മാത്യു നേതൃത്വം വഹിക്കുന്ന നവയുഗ് തിയേറ്ററിൽ എട്ടു വർഷമായി ഹർഷിദ അംഗമാണ്.