saiju-thankachan-

കൊച്ചി : രണ്ട് മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ട് പോയതായി പരാതി. തന്റെ ചെറായിയിലുള്ള വീട്ടിൽ നിന്നാണ് രണ്ടംഗ സംഘം കൊണ്ടുപോയതെന്നാണ് സൈജുവിന്റെ പരാതിയിലുള്ളത്. മോചനദ്രവ്യമായി ഒരു ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. എന്നാൽ ഇവരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ട് ദിവസം മുൻപാണ് സംഭവം. തട്ടിക്കൊണ്ട് പോയവരിൽ ഒരാളെ മുൻപ് പരിചയമുണ്ട്. മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.