kk

മലബന്ധം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ചിലർക്കിത് നിത്യവുമുള്ള പ്രശ്‌നം തന്നെയായിരിക്കും. പലരും പഴമാണ് മലബന്ധം മാറാൻ ഉപയോഗിക്കുന്നത്. എന്നാൽ മലബന്ധത്തിന് ശരിയായ കാരണം മനസിലാക്കാതെ പഴം കഴിച്ചത് കൊണ്ടു മാത്രം ഗുണം ലഭിക്കില്ല. കുടലിൽ നല്ല ദഹനം നടക്കാൻ നല്ല ബാക്ടീരിയകൾ വേണം. ഇവയാണ് ദഹനത്തിന് സഹായിക്കുന്നത്. ചില മരുന്നുകൾ കഴിക്കുന്നതും വഴിയും മറ്റു ചിലർക്ക് വെള്ളം കുടിക്കാത്തതാകും പ്രശ്‌നം. വെള്ളം കുടി കുറയുന്നതാണ് പ്രധാന കാരണം.

ഇതു പോലെ സ്‌ട്രെസ് മലബന്ധമുണ്ടാകുന്നതിന് പ്രധാനപ്പെട്ടൊരു കാരണമാണ്. സ്‌ട്രെസ് ഹോർമോൺ ഉണ്ടാകുന്നത് കുടലിലാണ്. പലരും കൊഴുപ്പിന് പകരം കാർബോഹൈഡ്രേറ്റുകൾ കൂടുതൽ കഴിക്കും. ഇത് ബൈൽ ഉല്‍പാദനത്തെ സഹായിക്കില്ല. ബൈൽ ഉല്‍പാദനം നടന്നില്ലെങ്കിൽ മലബന്ധം ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്.

ചിലർക്ക് ചപ്പാത്തി മലബന്ധമുണ്ടാക്കും. പകരം മറ്റ് ധാന്യങ്ങൾ, അരി ദോശ എന്നിവയെല്ലാം മിതമായി കഴിക്കാം. ഇതിനൊപ്പം ധാരാളം പച്ചക്കറികളും പഴങ്ങളുമെല്ലാം ഉൾപ്പെടുത്താം. നാരുകൾ മിതമായി കഴിക്കാം.