nn

ആയിഷയുടെ യു.എ.ഇയിലെ ലൊക്കേഷനിൽനിന്ന് പുതിയ ലുക്കിലുള്ള ചിത്രങ്ങളും ഹൃദയഹാരിയായ കുറിപ്പും പങ്കുവച്ച് മഞ്ജു വാര്യർ. ആയിഷയുടെ സ്റ്റിൽ ഫോട്ടോഗ്രഫർ രോഹിത് കെ.എസ് ആണ് മഞ്ജു വാര്യരുടെ ചിത്രങ്ങൾ പകർത്തിയത്. സൂര്യൻ വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും എന്ന് മഞ്ജു കുറിച്ചു. അടുത്തിടെ താരത്തിന്റെ പുതിയ ഹെയർ സ്റ്റെൽ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. പരസ്യ ചിത്രത്തിനുവേണ്ടിയാണ് പുതിയ ഹെയർ സ്റ്റെൽ.അതേസമയം ആയിഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

മലയാളം , ഇഗ്ലീഷ് , അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ആയിഷയായി മഞ്ജു വാര്യർ എത്തുന്ന ചിത്രം നവാഗതനായ ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്നു. ക്ളാസ് മേറ്റ്സിലൂടെ എത്തിയ രാധികയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ക്രോസ് ബോർഡർ കാമറയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്. പി.ആർ.ഒ: എ.എസ്. ദിനേശ്.