ആറാട്ട് ഒരു കംപ്ലീറ്റ് മോഹൻലാൽ ചിത്രമാണെന്ന് പറയാം. തുടക്കം മുതൽ ഒടുക്കം വരെ മോഹൻലാൽ തകർത്താടിയ ചിത്രം. ഒരുപാട് നടീനടന്മാർ വന്നു പോകുന്നുണ്ടെങ്കിലും നായകന്റെ പ്രാധാന്യത്തിലേക്ക് ആരും ഉയർന്നിട്ടില്ല.

തിരുവനന്തപുരം സ്റ്റൈലിലുള്ള അദ്ദേഹത്തിന്റെ സംസാരം പ്രേക്ഷകനിൽ ചിരി ഉണർത്തും. സിദ്ദിഖിന്റെ പൊലീസ് വേഷവും​ ജോണി ആന്റണിയുടെ വക്കീൽ വേഷവും നന്നായിട്ടുണ്ട്. തമാശകൾ പ്രേക്ഷകനെ രസിപ്പിക്കും. മലയാളി കണ്ടു ശീലിച്ച ലാലേട്ടൻ സിനിമകളുടെ ഡയലോഗുകളും നിമിഷങ്ങളും ചിത്രത്തിന്റെ പല ഭാഗത്തായി അവതരിപ്പിച്ചിട്ടുണ്ട്.

മോഹൻലാൽ ആരാധകന് അതൊരു പുതിയൊരു അനുഭവം തന്നെയായിരിക്കും. ആക്ഷൻ സീനുകളും ചിത്രത്തിന്റെ കാമറയും പ്രേക്ഷകനെ പിടിച്ചിരുത്തും. പക്കാ മാസ് എന്റർടെയ്‌നറിന് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്,​ വീഡിയോ കാണാം...

aarattu