mohanlal

മികച്ച പ്രേക്ഷത പ്രതികരണം നേടി മോഹൻലാൽ ചിത്രം 'ആറാട്ട്'. ചിത്രം മികച്ച നിലവാരം പുലർത്തുന്നുണ്ടെന്നും പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയെന്നുമാണ് ചിത്രം കണ്ടിറങ്ങിയ താരങ്ങൾ പറുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രചന ഉദയ് കൃഷ്ണയും സംഗീതം രാഹുൽ രാജുമാണ് നിർവഹിച്ചിരിക്കുന്നത്. ആർ‌ഡി ഇല്ലുമിനേഷൻസ്, ഹിപ്പോ പ്രൈം മോഷൻ പിക്ചർസ്, എംപിഎം ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴിൽ ശക്തി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.