babu-antony

മലയാള സിനിമയിൽ പ്രതിനായകനിൽ നിന്ന് നായകനിലേക്ക് ഉയർന്ന് സൂപ്പർതാരങ്ങളായവർ അനവധിയാണ്. വില്ലന്മാർ നിരവധിയുണ്ടെങ്കിലും അയാൾ നായകന്റെ പക്ഷത്തായിരുന്നെങ്കിൽ കസറിയേനെ എന്ന് നമ്മൾ വിചാരിച്ചിട്ടുള്ള ഒരു നടനേയുള്ളൂ; അത് ബാബു ആന്റണിയാണ്. ഒരുപക്ഷേ സംഘട്ടന രംഗങ്ങളിൽ ബാബു ആന്റണിയോളം ചടുലതയുള്ള താരം തെന്നിന്ത്യൻ സിനിമയിൽ പോലും മറ്റൊരാൾ ഉണ്ടാകില്ല. മൂന്നരപതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന സിനിമാ ജീവിതത്തിൽ ഓർത്തെടുക്കാൻ നിരവധി മുഹൂർത്തങ്ങൾ അദ്ദേഹത്തിനുണ്ട്. അതിലൊന്നാണ് മോഹൻലാൽ നായകനായി എത്തിയ മൂന്നാം മുറയിലെ സംഘട്ടനവും.

കേരളകൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം ആ രംഗത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. അതോടൊപ്പം ഇതുവരെയുള്ള തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങളും പങ്കുവയ്‌ക്കുകയാണ് ബാബു ആന്റണി.