v-

മോഹൻലാൽ എന്ന താരരാജാവിന്റെ ആഘോഷം തന്നെയാണ് ആറാട്ട്. മോഹൻലാൽ ആഘോഷവും ഒപ്പം ആവേശവും നിറച്ച് എത്തിയപ്പോൾ പ്രേക്ഷകർ തിയേറ്ററുകളെ പൂരപ്പറമ്പാക്കി. തുടക്കം മുതൽ ഒടുക്കം വരെ മോഹൻലാൽ ആറാട്ടിനെ ആഘോഷമാക്കി. മോഹൻലാലിന്റെ സ്റ്റൈലും ലുക്കുമാണ് പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കിയത്. മോഹൻലാലിനൊപ്പം ആക്ഷനും ചിത്രത്തിലെ നായകനാണ്. ആക്ഷനും കോമഡിയും ഒരേപോലെ കലർത്തിയാണ് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ പ്രേക്ഷകർക്കായി ആറാട്ട് തീർത്തത്. മോഹൻലാലിന്റെ തിരോന്തോരം സംസാരശൈലിയും ആറാട്ടിന്റെ ഹൈലൈറ്രാണ്.

ആക്ഷൻ രംഗങ്ങളിൽ തന്നെ തോൽപ്പിക്കാൻ ആരുമില്ലെന്ന് മോഹൻലാൽ വീണ്ടും ഓർമപ്പെടുത്തുന്നു. കാലുപിടിത്തം മതി ഉദാഹരണം. മോഹൻലാൽ എന്ന സൂപ്പർ താരത്തെ നെയ്യാറ്റിൻകര ഗോപൻ ആദ്യാവസാനം ട്രോളുന്നുണ്ട്. പല ഹിറ്റ് മോഹൻലാൽ സിനിമകളിലെയും രംഗങ്ങൾ സ്പൂഫായി ഒരുക്കിയിട്ടുണ്ട്. പലതും ചിരി പടർത്തുന്നു. ചില ഡയലോഗും പശ്ചാത്തല സംഗീതവും അതേ പോലെ എത്തുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ എല്ലാം മാസല്ല, അതുക്കും മേലെയാണ്. അറുപതിലധികം താരങ്ങളാണ് ആറാട്ടിൽ അണിനിരക്കുന്നത്. എല്ലാ താരങ്ങൾക്കും പ്രാധാന്യം നൽകാൻ തിരക്കഥാകൃത്ത് ഉദയകൃഷ്ണ ശ്രമിച്ചിട്ടുണ്ട്. സംവിധായകൻ എന്ന നിലയിൽ ബി. ഉണ്ണിക്കൃഷ്ണന്റെ മികച്ച ചിത്രമായിരിക്കും ആറാട്ട്. കോടികളാണ് ആറാട്ടിന്റെ ബഡ്ജറ്റ്. എ.ആർ. റഹ്മാൻ ഷോ വരെ സംഭവിച്ചു. എ.ആർ. റഹ്മാൻ നെയ്യാറ്റിൻകര ഗോപനെ കുറിച്ച് സംസാരിക്കുമ്പോൾ തിയേറ്രറുകൾ ആഘോഷക്കടലാകുന്നു. ആരാധകർക്ക് എല്ലാ അർത്ഥത്തിലും ആവേശം മാത്രം പകരുന്ന സിനിമയാണ് ആറാട്ട്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയ്ക്ക് മറ്രൊരു വമ്പൻ ഹിറ്റ്. ഇതാദ്യമായി നായിക ശ്രദ്ധ ശ്രീനാഥിന് മലയാളം സുപ്പർഹിറ്റ്. ഛായാഗ്രഹണം നിർവഹിച്ച് വിജയ് ഉലകനാഥ് ആറാട്ടിന് വേഗം തന്നെ പക‌ർന്നു. എഡിറ്രർ ഷമീർ അഹമ്മദും വീണ്ടും കൈയൊപ്പ് പതിപ്പിച്ചു.ഈ വർഷം ആദ്യമാണ് ആരാധകർ മോഹൻലാലിനെ തിയേറ്ററിൽ കാണുന്നത്.അപ്പോൾ ആറാട്ട് ആഘോഷമാകണമല്ലോ.