
നടി അഞ്ജലി നായർ വിവാഹിതായി.സഹസംവിധായകനായ അജിത് രാജുവിനെയാണ് അഞ്‌ജലി വിവാഹം കഴിച്ചത്. വിവാഹ ചിത്രങ്ങൾ ഇന്നലെ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചു . നവംബറിലായിരുന്നു വിവാഹം. സീനിയേഴ്സിലൂടെയാണ് അഞ്ജലി നായർ മലയാളത്തിൽ എത്തുന്നത്. വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ചു സുന്ദരികൾ, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, സെക്കൻഡ്സ്, മിലി, പുലിമുരുകൻ, ഒപ്പം , ദൃശ്യം 2, കാവൽ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.