
തിരുവനന്തപുരം: ശാക്തീകരിക്കപ്പെട്ട തദ്ദേശഭരണം, പൊതുജന പങ്കാളിത്തം, മഹാമാരിയുടെ അനന്തരഫലങ്ങളെക്കുറിച്ചുള്ള വ്യാപക അവബോധം എന്നിവ സർക്കാർ പ്രയോജനപ്പെടുത്തിയത് കൊവിഡ് നിയന്ത്രണത്തിൽ സഹായകമായെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിൽ ഫലപ്രദമായ പുരോഗതി നേടാനായി. സാമ്പത്തിക പരിമിതികളുണ്ടായിട്ടും കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമെത്തിച്ചു. കൊവിഡിൽ മരിച്ചവരുടെ അനന്തരാവകാശികൾക്കുള്ള ധനസഹായ പാക്കേജുകൾക്കായി ഈ മാസം 4 വരെ 43,994 അപേക്ഷകൾ അംഗീകരിച്ചു.
കാലാവസ്ഥാവ്യതിയാന ദുരന്തങ്ങളെ നേരിടാൻ കാർബൺ ബഹിർഗമനം ക്രമീകരിക്കും
മുല്ലപ്പെരിയാർ ഡാമിൽ തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കും
2022ൽ പൂർണമായും ഇ-ഗവേണൻസ് സംസ്ഥാനമാക്കാൻ പ്രയത്നിക്കും
500ൽപ്പരം സേവനങ്ങൾ ഓൺലൈനിലാക്കും
വകുപ്പുകളിലും സ്ഥാപനങ്ങളിലും ഇ-ഓഫീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം
2022-23ൽ സംസ്ഥാനം ജി.എസ്.ഡി.പിയിൽ 10 ശതമാനത്തിലേറെ സാമ്പത്തികവളർച്ച നേടും
പ്രതിവർഷം രണ്ടുഹെക്ടർ സ്ഥലത്ത് കൃഷിയിറക്കാൻ കൃഷിഭവൻതലത്തിൽ കൃഷിശ്രീ സംഘങ്ങൾ
യുവാക്കൾ, സ്ത്രീകൾ, എൻ.ആർ.ഐകൾ എന്നിവരടങ്ങുന്ന കൃഷിശ്രീ ഗ്രൂപ്പുകൾ
ക്ഷീരസംഘങ്ങൾ വഴിയുള്ള പാൽസംഭരണം പ്രതിദിനം 23ലക്ഷം ലിറ്ററാക്കും
കുട്ടനാട്ടിൽ താറാവ് ഗവേഷണകേന്ദ്രം
പട്ടികജാതി-വർഗ യുവാക്കളുടെ ഉന്നമനത്തിന് യുവസഹകരണസംഘങ്ങൾ.
പൊതുമേഖലാസ്ഥാപനങ്ങളുടെ ആധുനികവത്കരണം, വൈവിദ്ധ്യവത്കരണം ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാനുകൾ
കേരളത്തെ എൻവയൺമെന്റ് സോഷ്യൽ ഗവേണൻസ് ഡസ്റ്റിനേഷനാക്കും
കൊച്ചി- പാലക്കാട് വ്യവസായ ഇടനാഴി വികസിപ്പിക്കും.
ചേർത്തല മെഗാ ഭക്ഷ്യ സംസ്കരണ പാർക്ക്, പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്,
കേരള റബർ ലിമിറ്റഡ് എന്നിവ ഈ വർഷം
റെയിൽ, റോഡ്, വ്യോമ ഗതാഗതത്തിനായി മൾട്ടിമോഡൽ
ട്രാൻസ്പോർട്ട് ഹെഡുകളുള്ള ലോജിസ്റ്റിക് പാർക്കുകൾ
തൊടുപുഴയിൽ സുഗന്ധവ്യഞ്ജന പാർക്ക്
അടുത്ത സാമ്പത്തികവർഷം ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ സ്ഥാപിക്കുന്ന വേറിട്ട പദ്ധതി
കശുഅണ്ടി മേഖലയുടെ ആധുനികവത്കരണത്തിന് മാസ്റ്റർപ്ലാൻ
അപ്രസക്തമായ നിയമങ്ങൾ റദ്ദാക്കും
പ്രവാസികൾക്ക് ഓൺലൈൻ പോർട്ടൽ
പ്രവാസി ഭാരതീയർക്കും പ്രവാസി കേരളീയർക്കുമായി വെർച്വൽ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്- ഓൺലൈൻ പോർട്ടൽ
ഉന്നത വിദ്യാഭ്യാസത്തിനായി ഒ.ബി.സി പെൺകുട്ടികൾക്ക് നവോത്ഥാന സ്കോളർഷിപ്പ്
തിരു.ടെക്നോസിറ്റിയിൽ എയ്റോസ്പേസ് ഹബ് പദ്ധതി ആദ്യഘട്ടം 2024 പകുതിയോടെ
കെ.എസ്.ഐ.ടി.ഐ.എല്ലും കെ.എസ്.ഐ.ടി.എമ്മുമായി കൂടിയാലോചിച്ച് സ്റ്റേറ്റ് ഫാമിലി ഡാറ്റാബേസ്
ലൈഫ് മിഷന്റെ 6000 വീടുകൾ ഈ വർഷം
ഡിജിറ്റൽ സർവേ 2022-23ൽ പൂർത്തിയാക്കും
അട്ടപ്പാടി, വയനാട്, ഇടുക്കി ഗോത്രമേഖലകളിൽ ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും
ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിന് പുനരധിവാസ വില്ലേജുകൾ
തീർപ്പു കല്പിക്കാത്ത ഭൂമിവിഷയങ്ങളെല്ലാം ദൗത്യമായി ഏറ്റെടുത്ത് പരിഹരിക്കും
സർവകലാശാലകളിൽ
മികവിന്റെ കേന്ദ്രങ്ങൾ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസം ലോകോത്തരമാക്കാൻ സർവകലാശാലകളിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരമുയർത്താനും അദ്ധ്യാപനത്തിലും ഗവേഷണത്തിലും മാറ്റമുണ്ടാക്കാനും ആഗോള റാങ്കിംഗിൽ ഇടം കണ്ടെത്താനുമാണ് ശ്രമം. ജെൻഡർ വിവേചനം അവസാനിപ്പിക്കാൻ സമഭാവനയുടെ സർവകലാശാലകൾ എന്ന പേരിൽ പദ്ധതി നടപ്പാക്കും. സാങ്കേതിക രംഗത്ത് വിദ്യാർത്ഥിനികളെ പ്രോത്സാഹിപ്പിക്കാൻ സ്കീം ഫോർ ഹെർ എംപവർമെന്റ് ഇൻ എൻജിനിയറിംഗ് നടപ്പാക്കും. ലോകമെങ്ങുമുള്ള കേരളീയ അക്കാഡമിക് സമൂഹത്തിന്റെ ഡേറ്റാബേസ് സജ്ജമാക്കും. കാർബൺ ബഹിർഗമനം കുറയ്ക്കാൻ പുനരുപയോഗിക്കാവുന്ന ഊർജ്ജോപയോഗം വ്യാപകമാക്കും. ഇതിനായി ഗ്രീൻ കാമ്പസ് പദ്ധതിനടപ്പാക്കും.
വിപത്തുകൾ നേരിടാൻ
ധീരസേന രൂപീകരിക്കും
തിരുവനന്തപുരം: ഏതുതരം വിപത്തും നേരിടാൻ പ്രത്യേക പരിശീലനം നേടിയ ധൈര്യശാലികളുടെ സേന (സ്പെഷ്യലി ട്രെയിൻഡ് ബ്രേവ് ബ്രിഗേഡ്) രൂപീകരിക്കുമെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. നാവിക, വ്യോമസേനകളുടേതിന് സമാനമായ പരിശീലനം ഈ സേനയ്ക്ക് നൽകും. പ്രകൃതിദുരന്തങ്ങൾ അടിക്കടിയുണ്ടാവുന്ന സാഹചര്യത്തിലാണിത്. അഗ്നിരക്ഷാസേനയുടെ ശേഷി വർദ്ധിപ്പിക്കാൻ അഞ്ച് പുതിയ ഫയർ സ്റ്റേഷനുകൾ ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ ഫയർ സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാഡ്വേറ്റ് റിസർച്ച് സെന്റർ ആരംഭിക്കാൻ അനുമതി നൽകി. പൊലീസ് മാന്വൽ മലയാളത്തിൽ തയ്യാറാക്കും.
പൊലീസ് നവീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഗ്രോൺ ഫോറൻസിക് ലബോറട്ടി സ്ഥാപിച്ചു. എല്ലാ ജില്ലകളിലും ഫോറൻസിക് സയൻസ് ലാബുകളും തുടങ്ങി. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായവർക്ക് കൗൺസലിംഗ് നൽകാൻ നാല് പൊലീസ് റേഞ്ചുകളിലും ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്റർ സ്ഥാപിക്കും. ട്രാഫിക് പരിശോധനയ്ക്ക് വാഹനങ്ങൾ തടയുന്നതൊഴിവാക്കാൻ ഡിജിറ്റൽ എൻഫോഴ്സ്മെന്റ് നടപ്പാക്കും. ട്രാഫിക് ചെക്കിംഗും ഫൈൻ അടയ്ക്കലും ഡിജിറ്റലാക്കും.
സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി നിർമ്മിക്കുന്ന സെൻട്രൽ പ്രിസൺ തവനൂരിൽ ഉടൻ പൂർത്തിയാവും. ഹൈക്കോടതിയിലെ കേസുകൾ കേസുകൾ കൈകാര്യം ചെയ്യാൻ കേസ് മാനേജ്മെന്റ് സിസ്റ്റം വികസിപ്പിച്ചു. ഇ-ഗവേണൻസിന്റെ ഭാഗമായി ഹൈക്കോടതിയിൽ ഡേറ്റാ സെന്റർ സ്ഥാപിക്കുമെന്നും രേഖകൾ ഡിജിറ്റലാക്കി സംരക്ഷിക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. 28അതിവേഗ കോടതികളിൽ 14എണ്ണം പോക്സോ കോടതികളായി വിജ്ഞാപനം ചെയ്തിട്ടുണ്ട്.