indigo

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ സഹസ്ഥാപകൻ രാകേഷ് ഗംഗ്വാർ ഡയറക്ടർസ്ഥാനം രാജിവച്ചു. അദ്ദേഹത്തിനും കുടുംബത്തിനും 29,900 കോടിരൂപ മതിക്കുന്ന 36.61 ശതമാനം ഓഹരിപങ്കാളിത്തം കമ്പനിയിലുണ്ട്. അഞ്ചുവർഷംകൊണ്ട് ഓഹരികൾ വിറ്റൊഴിയാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.

ഇൻഡിഗോ സഹസ്ഥാപകൻ രാഹുൽ ഭാട്ടിയ കമ്പനിയുടെ പ്രഥമ മാനേജിംഗ് ഡയറക്‌ടറായി ചുമതലയേറ്റ് രണ്ടാഴ്‌ച തികയുമ്പോഴാണ് രാകേഷിന്റെ രാജി. ഏതാനും വർഷങ്ങളായി ഭാട്ടിയയും രാകേഷും നിയമപ്പോരിലാണ്. ഭാട്ടിയയുടെ നേതൃത്വത്തിൽ കമ്പനിയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമംനടക്കുന്നതായി രാകേഷ് ആരോപിച്ചിരുന്നു.