kerala-niyamasabha

 ഇന്നലെ സഭയിൽ നടന്നത്

8.30 AM: ഭരണപക്ഷാംഗങ്ങൾ ഓരോരുത്തരായെത്തുന്നു

8.50: പ്രതിപക്ഷത്തുനിന്ന് ആദ്യം പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കൾ. പിന്നാലെ കെ.കെ.രമ, അനൂപ്ജേക്കബ്..

8.51: ഗവർണർ ഗോ ബാക്ക് എന്നെഴുതിയ പ്ലക്കാർഡുമായി ലീഗ് അംഗം എൻ.എ. നെല്ലിക്കുന്നിന്റെ വരവ്

8.54: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളെത്തുന്നു

8.55: ഗവർണറുടെ വരവറിയിച്ച് വിളംബരം

8.56: മുഖ്യമന്ത്രി, പാർലമെന്ററികാര്യ മന്ത്രി കെ. രാധാകൃഷ്ണൻ, സ്പീക്കർ, ചീഫ്സെക്രട്ടറി, നിയമസഭാ സെക്രട്ടറി എന്നിവർക്കൊപ്പം ഗവർണറെത്തുന്നു. പ്രതിപക്ഷനിരയിൽ നിന്ന് ഗോ ബാക്ക് വിളികൾ

8.57: ട്രഷറിബെഞ്ച് വഴി നടന്ന് ഗവർണർ പോഡിയത്തിൽ. ദേശീയഗാനം

8.59: എതിർപ്പറിയിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എഴുന്നേൽക്കുന്നു. ഗവർണറും സർക്കാരും തമ്മിലെ ഒത്തുകളിക്കെതിരെയാണ് പ്രതിഷേധമെന്ന് സതീശൻ.

9.00: നിങ്ങളൊരു ഉത്തരവാദിത്വമുള്ള വ്യക്തിയല്ലേയെന്ന് സതീശനോട് ക്ഷുഭിതനായി ഗവർണർ. സെഷൻ തുടങ്ങുകയല്ലേ. അതൊക്കെ അവിടെ ചർച്ച ചെയ്യാമല്ലോ, ഇപ്പോൾ അതിന്റെ സമയമല്ല. ഡ്യൂട്ടി നിറവേറ്റാനനുവദിക്കൂ എന്നും ഗവർണർ. നയപ്രഖ്യാപന പ്രസംഗം തുടങ്ങുന്നു

9.01: ബഹിഷ്കരണം പ്രഖ്യാപിച്ച് മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.