
കൊച്ചി: കൊവിഡ് മൂന്നാം തരംഗത്തിന്റെ പിടിയിൽ നിന്നും സംസ്ഥാനം മെല്ലെ മോചനം നേടി വരികയാണ്. കൊവിഡ് രോഗത്തിൽ കേരളത്തിന്റെ ജനങ്ങൾ തകരാതിരിക്കാൻ അഹോരാത്രം പണിയെടുക്കുകയാണ്. ആരോഗ്യരംഗത്തെ കൊവിഡ് മുന്നണി പോരാളികൾ. ഇവരുടെ സേവനത്തെ തങ്ങളുടേതായ രീതിയിൽ മാനിക്കുകയാണ് കൊച്ചി മെട്രോ. കൊവിഡ് മുന്നണി പോരാളികൾക്ക് യാത്രാ നിരക്കിൽ 50 ശതമാനം ഇളവാണ് മെട്രോ അനുവദിക്കുന്നത്.
കൊച്ചി വൺകാർഡ് ട്രിപ് പാസ് വഴി ഇതിന്റെ പ്രയോജനം മുന്നണി പോരാളികൾക്ക് ലഭിക്കും. ഡോക്‌ടർമാർ, നഴ്‌സ്, ഫാർമസിസ്‌റ്റ്, ആംബുലൻസ് ഡ്രൈവർമാർ, ആശാ പ്രവർത്തകർ, ആതുര ശുശ്രൂഷകർ, പൊലീസ്, ശുചീകരണ തൊഴിലാളികൾ എന്നിവർക്കാണ് ഇതുവഴി പ്രയോജനം ലഭിക്കുക. ഇവരുടെ തിരിച്ചറിയൽ കാർഡിനൊപ്പം കൊച്ചി വൺ കാർഡ് കാണിച്ചാൽ യാത്രാ ഇളവ് നാളെമുതൽ ലഭിക്കും. പുതുതായി വൺ കാർഡ് എടുക്കുന്നവർ അവരുടെ തിരിച്ചറിയൽ കാർഡിന്റെ കോപ്പി സമർപ്പിച്ചാൽ അവർക്കും ഇളവ് ലഭിക്കും.