
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ കർഷക സമരത്തിന്റെ മാതൃകയിൽ മഹാപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സുധാകരൻ പറഞ്ഞു. സർവ്വേ തടയുമെന്ന് പറഞ്ഞിട്ടില്ല. സർവ്വേ നടക്കട്ടെ, പക്ഷേ കുറ്റിയടിക്കാൻ സമ്മതിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
ഭൂമി നഷ്ടപ്പെടുന്നവരേക്കാള്‍ കെ റെയില്‍ പോകുന്നതിന്റെ രണ്ട് വശത്തും താമസിക്കുന്നവര്‍ക്കാണ് വലിയ പ്രശ്‌നങ്ങള്‍ വരാന്‍ പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു. അതിന്റെ ഗുരുതരമായ പ്രത്യാഘാതം എന്താണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ ആയിരം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. ജനങ്ങളെ ബോധവത്കരിക്കുന്നതിന് സെമിനാറുകളും സംഘടിപ്പിക്കും. പ്രശസ്തരായ പരിസ്ഥിതി പ്രവര്‍ത്തകരേയും സാമൂഹ്യ-സംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇ. ശ്രീധരനെ പോലുള്ളവരേയും പങ്കെടുപ്പിച്ചുള്ളതാകും സെമിനാറെന്നും സുധാകരൻ അറിയിച്ചു.
കുറ്റിയടിക്കുന്നത് സർവേ അല്ല അത് ഭൂമി ഏറ്റെടുക്കലാണ്. സർവ്വേ തടയുമെന്ന് പറഞ്ഞിട്ടില്ല. സർവേയെ എതിർക്കില്ല എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിനെ എതിർക്കും. പദ്ധതി ആദ്യം അംഗീകരിക്കട്ടെ. കല്ല് പിഴുതെറിയാൻ പറഞ്ഞിട്ടില്ല. അതൊക്കെ ജനങ്ങളുടെ സ്വഭാവിക വികാരമാണ്. കല്ല് പിഴുതെറിയുന്നത് അവസാന സമരായുധമാണ്. സർവേ നടത്തിയിട്ടാണ് ഡി.പിയആർ ഉണ്ടാക്കേണ്ടത്. എന്നാൽ എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കാശ് കൊടുത്ത് ഏതെങ്കിലും ഏജൻസിയെ കൊണ്ട് തട്ടിക്കൂട്ട് സർവേ അംഗീകരിക്കില്ല
നാളെ കെ റെയിലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന്പ പറയാന്‍ കെ. സുരേന്ദ്രനും കൂട്ടരും ധൈര്യം കാണിക്കുമോ എന്ന് താന്‍ വെല്ലുവിളിക്കുന്നുവെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു