us

ചെന്നൈ: അമേരിക്കൻ കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സന്ദർശിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനിടെ അമേരിക്കൻ കോൺസുൽ ജനറൽ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുകയും സെല്ലുലാർ ജയിലിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ കാണുകയും ചെയ്‌തു.

ഫെബ്രുവരി 15ന് ആൻഡമാനിൽ എത്തിയ ജൂഡിത്ത് റേവിനെ ആൻഡമാൻ ലഫ്.ഗവർണർ അഡ്‌മിറൽ(റിട്ടയേർഡ്) ദേവേന്ദ്ര കുമാർ ജോഷിയും ദ്വീപിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. പോർട്ട് ബ്ളെയർ തുറമുഖം, ദേശീയ സമുദ്ര സാങ്കേതികവിദ്യാ ഇൻസ്‌റ്റി‌റ്റ്യൂട്ട് ക്യാമ്പസ്(എൻ‌ഐ‌ഒടി), സൂവോളജിക്കൽ സർവെ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് അമേരിക്കൻ കോൺസുൽ ജനറൽ സന്ദർശിച്ചത്.

usa

ദ്വീപിലെ ഭംഗിയും ജൈവ വൈവിദ്ധ്യവും നേരിട്ട് അനുഭവിച്ചറിയാൻ കഴിഞ്ഞതായി വെളിപ്പെടുത്തിയ അമേരിക്കൻ കോൺസുൽ ജനറൽ അമേരിക്കൻ സർക്കാരുമായോ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായോ, സ്വകാര്യ മേഖലയുമായോ സഹകരിച്ച് പ്രവർത്തിക്കുന്നതിനുമുള‌ള അവസരങ്ങൾ അറിയുന്നതിനുമാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി.

ദുരന്തനിവാരണം, സുസ്ഥിര വികസനം, പക‌ർച്ചാവ്യാധി നിവാരണം എന്നിവയിൽ പ്രൊഫഷണൽ രംഗത്തെ അടിത്തറ വികസിപ്പിക്കാനുള‌ള അമേരിക്കൻ സർക്കാർ പദ്ധതിയെ കുറിച്ച് അറിയിച്ച കോൺസുൽ ജനറൽ കമ്മ്യൂണിറ്റി കോളേജ് ഇനിഷ്യേറ്റീവ് പ്രോഗ്രാമിലൂടെ ദ്വീപ് നിവാസികളായ യുവാക്കളുടെ വിദ്യാഭ്യാസ അവസരങ്ങൾ വർദ്ധിപ്പിക്കാനും ശ്രമിക്കുന്നതായി അറിയിച്ചു. ഇതിനായി വിവിധ സ്‌കോളർഷിപ്പുകൾക്കും പ്രഖ്യാപിച്ചു.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മികച്ച ഇന്ത്യൻ അക്കാദമിക് വിദഗ്ധർ, അദ്ധ്യാപകർ, പോളിസി പ്ലാനർമാർ, അഡ്മിനിസ്‌ട്രേറ്റർമാർ, പ്രൊഫഷണലുകൾ എന്നിവർക്ക് 2023-24 ഫുൾബ്രൈറ്റ്‌ നെഹ്റു, ഫുൾബ്രൈറ്റ് കലാം, മറ്റ് ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾ എന്നിവയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 2022 മെയ് 16മുതലാണ് അപേക്ഷിക്കാവുന്നത്. ഇത് നൽകുന്നത്യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യ എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ (യുഎസ്‌ഐഇഎഫ്) ആണ്. യുഎസ് ഗവൺമെന്റിന്റെ മുൻനിര വിദ്യാഭ്യാസ സാംസ്‌കാരിക സംരംഭമാണിത്.