
കൊച്ചി: ചെറുകാറുകളുടെ നാടെന്ന പ്രതിച്‌ഛായയിൽ നിന്ന് ഇന്ത്യ എസ്.യു.വികളുടെ സ്വന്തം നാടെന്ന പെരുമനേടി കുതിക്കുന്നു. കഴിഞ്ഞമാസവും മൊത്തം പാസഞ്ചർ വാഹന വില്പനയിൽ (ചെറുകാർ, എസ്.യു.വി, വാൻ) 42 ശതമാനം വിഹിതവുമായി എസ്.യു.വികൾ മുന്നിലെത്തി. 35 ശതമാനമാണ് ചെറുകാറുകളുടെ (ഹാച്ച്ബാക്ക്) വിഹിതം. 2021ൽ വിപണിയിലെത്തിയ 35 പുതിയ കാറുകളിൽ 22 എണ്ണവും എസ്.യു.വികളായിരുന്നു.