bath

ശാരീരിക ബന്ധത്തിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യം പങ്കാളികൾക്ക് ഉണ്ടാകും എന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ സുരക്ഷിതമായ ലൈംഗിക ബന്ധം രോഗങ്ങളെ അകറ്റാൻ അത്യാവശ്യമാണ്. ശാരീരികമായി പങ്കാളിയുമായി ബന്ധപ്പെടും മുൻപ് ശരീരം വൃത്തിയാക്കണം. ഒപ്പം അവയവങ്ങൾ കൃത്യമായി വൃത്തിയാക്കിയെന്ന് ഉറപ്പാക്കണം. ഇത് അണുബാധ ഒഴിവാക്കാൻ സഹായിക്കും. അതിലൂടെ വിവിധ രോഗങ്ങളെ പ്രതിരോധിക്കാം.

വളരെയധികം ഉഷ്‌ണം നിറഞ്ഞ നമ്മുടെ രാജ്യത്ത് രണ്ട് നേരം കുളിക്കുന്നത് രോഗങ്ങളെ അകറ്രാൻ സഹായിക്കും. ഈ ശീലം മികച്ച ശാരീരിക ബന്ധത്തെയും സഹായിക്കും. പ്രത്യേകിച്ച് ഉഷ്‌ണം കൂടുതലുള‌ള ദിവസങ്ങളിൽ രണ്ടുനേരം കുളിക്കണം.

കുളി മാത്രമല്ല ശരീരഭാഗങ്ങളിലെ വൃത്തിയും ഉപയോഗിക്കുന്ന വസ്‌ത്രത്തിൽ പോലും ശ്രദ്ധയും വേണം. അടിവസ്‌ത്രങ്ങൾ കോട്ടണിൽ ഉള‌ളതായാൽ നന്ന്. ഈർപ്പം തങ്ങിനിൽക്കാത്ത അയഞ്ഞ വസ്‌ത്രങ്ങൾ തന്നെ ഇതിന് തിരഞ്ഞെടുക്കുക. ഇവ എപ്പോഴും ഉണങ്ങിയതാകണം. ലഹരിവസ്‌തുക്കളും മദ്യവും കിടപ്പറയിൽ വേണ്ട. മികച്ചതും കൃത്യവുമായ ആഹാരശൈലി പിന്തുടരുകയും വേണം. വ്യായാമം,നീന്തൽ പോലുള‌ളവ നല്ലത് തന്നെ.

ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് കൃത്യമായി ഡോക്‌ടറുടെ നിർദ്ദേശപ്രകാരം വേണം. ആരോഗ്യകരമായ ലൈംഗികബന്ധം ആരോഗ്യകരമായ ജീവിതത്തിന് ഉപകരിക്കുമെന്ന അറിവോടെ ഇക്കാര്യങ്ങൾ പിന്തുടർന്നാൽ ഗുണങ്ങൾ ലഭിക്കുമെന്ന് ഉറപ്പ്.