kejriwal-

ന്യൂഡൽഹി : അരവിന്ദ് കെജ്‌രിവാളിനെതിരായ ഖാലിസ്ഥാൻ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഛന്നി അയച്ച കത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അമിത്ഷാ. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിഘടനവാദി സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് എ.എ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതും കുമാർ ബിശ്വാസിൻ്റെ വെളിപ്പെടുത്തലിലും അന്വേഷണം നടത്തുമെന്ന് അമിത് ഷാ വ്യക്തമാക്കി.പഞ്ചാബ് മുഖ്യമന്ത്രിയോ സ്വതന്ത്ര്യ ഖാലിസ്ഥാൻ രാജ്യത്തെ പ്രധാനമന്ത്രിയോ ആകും താന്നെന് കെജ്‌രിവാൾ പറഞ്ഞെന്നാണ് കുമാർ ബിശ്വാസ് ഇന്നലെ വെളിപ്പടുത്തിയത്.

അതേസമയം ഭീകരവാദിയാണെങ്കിൽ തന്നെ അറസ്റ്റ് ചെയ്യട്ടെന്ന് കെജിരിവാൾ പ്രതികരിച്ചു. രാഹുൽ ഗാന്ധിക്കും മോദിക്കും ഒരേ സ്വരമാണെന്നും കെ‌ജ്രിവാൾ പറഞ്ഞു. മുഖ്യമന്ത്രി ഛന്നിയുടെ ഭയ്യ പരാമർശം വിവാദമായതിന് പിന്നാലെയാണ് ഖാലിസ്ഥാൻ പരാമർശവും പഞ്ചാബിൽ ചർച്ചയാകുന്നത്.