
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് അഞ്ചുവർഷങ്ങൾ തികയുമ്പോൾ കുറിപ്പുമായി സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമെൻ ഇന്‍ സിനിമാ കളക്ടീവ്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സര്‍ക്കാരും സിനിമാവ്യവസായവും എന്തു ചെയ്തുവെന്ന് ഡബ്ല്യു.സി.സി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ചോദിച്ചു.
ഫെബ്രുവരിയില്‍ താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെയും തട്ടിക്കൊണ്ടുപോകലിനെയും കുറിച്ച് അതിജീവിത ഔദ്യോഗികമായി പരാതിപ്പെട്ടു.അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാരും സിനിമാ വ്യവസായവും എന്തു ചെയ്തു. എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നാമോരോരുത്തരും എന്ത് ചെയ്തുവെന്നും അവർ കുറിച്ചു.