
നടിയും മോഡലുമായി ഷോൺ റോമി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ചിത്രത്തിൽ ദുൽഖറിന്റെ നായികയായാണ് ഷോൺ എത്തിയത്. ലൂസിഫറിലും ഷോൺ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നടി എന്നതിലുപരി ഇന്റർനാഷണൽ ബ്രാൻഡുകളുടെ മോഡൽ കൂടിയാണ് ഷോൺ റോമി. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അങ്ങനെ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ
ശ്രദ്ധനേടുന്നത്. . ഷോണ്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.