
ചില വസ്തുക്കളോട് ആളുകൾക്ക് അലർജി ഉണ്ടാകുന്നത് അപൂർവ്വമായ കാര്യമല്ല. പൂക്കൾ, ചിലതരം ഭക്ഷണ വസ്തുക്കൾ, പൊടിപടലങ്ങൾ എന്നിവയോടാണ് സാധാരണയായി അലർജി കണ്ടുവരുന്നത്. അലർജിയുണ്ടാകുന്ന സാധനങ്ങൾ ഉപയോഗിക്കാതിരിക്കുകയോ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ഇവർ ചെയ്യാറുള്ളത്. എന്നാൽ യു.എസിലെ ഒരു കോളേജ് വിദ്യാർത്ഥിനിക്ക് ഉണ്ടായ അലർജി അപൂർവ്വത നിറഞ്ഞതാണ്. ലൈംഗികബന്ധത്തിന് ശേഷം അസഹനീയമായ വേദനയും മേലാകെ ചുവന്നു തടിക്കുന്ന അവസ്ഥയുമാണ് 18കാരിക്ക് ഉണ്ടായത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴെല്ലാം വേദന അനുഭവപ്പെടുന്നുവെന്ന് വിദ്യാർത്ഥിനി പറയുന്നു.
പുരുഷൻമാരുടെ ബീജത്തോടുള്ള അലർജിയാണ് പെൺകുട്ടിക്കുണ്ടാകുന്ന അലർജിക്ക് പിന്നിൽ എന്നാണ് ഡോക്‌ടർമാർ പറയുന്നത്. ഹ്യൂമന്‍ സെമനല്‍ പ്ലാസ്മ ഹൈപ്പര്‍സെന്‍സിറ്റിവിറ്റി എന്നാണ് ഇത് അറിയപ്പെടുന്നത്. .പുരുഷന്മാരുടെ ബീജത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളോടുള്ള അലര്‍ജിയാണ് ഇത് ബീജവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ശരീരം ചുവന്ന് തടിക്കുകയും, മേലാകെ പുകച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ശരീരം മുഴുവന്‍ കത്തുന്നപോലെ നീറ്റലാണ് എന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. മുഖത്ത് മരവിപ്പും, പക്ഷാഘാതം ഉള്ളതുപോലെയും അനുഭവപ്പെട്ടതായും യുവതി പറയുന്നു
ഒരിക്കൽ യോനിയിൽ അസഹനീയമായ നീറ്റലും പുകച്ചിലും അനുഭവപ്പെട്ടെന്ന് ഇവർ പറയുന്നു. ഈ ലക്ഷണങ്ങള്‍ 15 മിനിട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കാറുണ്ട്. മെന്നും അവള്‍ പറയുന്നു. ഇതിനുള്ള പരിഹാരമാർഗമായി ഗർഭനിരോധന ഉറകള്‍ ഉപയോഗിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട വേറെയും അസുഖങ്ങളുണ്ടെന്ന് ഗവേഷണങ്ങള്‍ പറയുന്നു. അതിലൊന്നാണ് പോസ്റ്റ്-ഓര്‍ഗാസ്മിക് ഇല്‍നെസ്സ് സിന്‍ഡ്രോം. ഓര്‍ഗാസത്തിന് ശേഷം ക്ഷീണം, മൂക്കടപ്പ്, മറ്റ് ഇന്‍ഫ്ലിവന്‍സ ലക്ഷണങ്ങള്‍ എന്നിവ അനുഭവപ്പെടുന്ന രോഗാവസ്ഥയാണ് ഇത്.