
ആലപ്പുഴ: ആലപ്പുഴ നഗരചത്വരത്തിലെ ലളിതകലാ അക്കാദമി ഹാളിൽ വച്ച് കേരള കൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻആർ സുധർമ്മദാസിന്റെ ഫോട്ടോപ്രദർശനം നടത്തും. ഈ മാസം 21മുതൽ 27വരെയാണ് ഫോട്ടോപ്രദർശനം. 21ന് രാവിലെ 11മണിക്ക് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ചടങ്ങിൽ വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യ അതിഥിയായി പങ്കെടുക്കും.