
അമ്പിളി ദേവി എന്ന് കേൾക്കുമ്പോൾ തന്നെ ആ നീണ്ട മുടിയാണ് മിക്കവരുടെയും മനസിൽ ഓടിയെത്തുക. മുടിയിൽ വലിയ രീതിയിലുള്ള പരീക്ഷണങ്ങളൊന്നും നടി നടത്തിയിട്ടില്ല. തന്റെ യൂട്യൂബ് ചാനലിലൂടെ മുടി മുറിയ്ക്കുന്ന വീഡിയോയുമായെത്തിയിരിക്കുകയാണ് നടി ഇപ്പോൾ.
'കുറേ നാളുകൾക്ക് ശേഷം ഞാൻ മുടിമുറിക്കാൻ പോകുകയാണ്. 2019 ജനുവരി, ഫെബ്രുവരി സമയത്ത് കൊല്ലത്ത് ഒരു പാർലറിൽ പോയിട്ടാണ് ലാസ്റ്റ് ഹെയർ കട്ട് ചെയ്തത്. ഏപ്രിലിൽ ഗർഭിണിയായി. നമ്മൾ പറയാറില്ലേ ഗർഭിണിയായിരിക്കുമ്പോൾ ഹെയർ കട്ട് ചെയ്യാൻ പാടില്ലാ എന്ന്.
മോൻ ജനിച്ച് കഴിഞ്ഞ ശേഷം ലോക്ക് ഡൗൺ ആയി വീട്ടിൽ തന്നെയായിരുന്നല്ലോ. എനിക്ക് ലോംഗ് ഹെയർ ഭയങ്കര ഇഷ്ടമാണ്. പ്രസവശേഷം നന്നായി മുടി വന്നു. പക്ഷേ മെന്റലി ഉള്ള സ്‌ട്രെയിനൊക്കെ കൊണ്ടായിരിക്കാം പിന്നെ മുടി കൊഴിയാൻ തുടങ്ങി. എന്നിട്ടും കട്ട് ചെയ്യാതെ കൊണ്ടുപോകുകയായിരുന്നു. ഇപ്പോൾ ഒരുപാട് പേർ പറഞ്ഞു കട്ട് ചെയ്യണം ഇല്ലെങ്കിൽ മുകളിൽ കട്ടി കുറയുമെന്ന്. അപ്പോൾ ഞാനും വിചാരിച്ചു കട്ട് ചെയ്യാമെന്ന്.
എന്റെ മുടിയ്‌ക്കൊരു പ്രത്യേകതയുണ്ട് കേട്ടോ. ജനിച്ചപ്പോഴേ ഉള്ള മുടിയാണ്, മൊട്ടയടിച്ചിട്ടില്ല. അമ്മ മൊട്ടയടിക്കാൻ സമ്മതിച്ചില്ല. എന്താന്നറിയോ, ഞങ്ങളുടെ വീട്ടിന്റെ വടക്ക് ഭാഗത്തുള്ള വീട്ടിൽ രണ്ട് ചേച്ചിമാരുണ്ടായിരുന്നു. ഇവർ രണ്ടാളും മൊട്ടയടിച്ചിട്ടില്ല. പക്ഷേ നല്ല ഹെയർ ആയിരുന്നു. അമ്മ വിചാരിച്ചു എനിക്കും മൊട്ടയടിക്കേണ്ടെന്ന്.കുഞ്ഞിലേ നല്ല ചുരുളമുടിയായിരുന്നു, നല്ല കട്ടിയുമുണ്ടായിരുന്നു. മൊട്ടയടിച്ചാൽ മുടിയുടെ സ്ട്രക്ച്ചർ മാറുമോ എന്ന പേടിയായിരുന്നു അമ്മയ്ക്ക്.'-നടി പറഞ്ഞു. എന്താണ് ഹെയറിന് സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് ഒന്നിച്ച് കാണാമെന്ന് പറഞ്ഞുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.