stalin

ചെന്നൈ: തമിഴ്‌നാട്ടിലെ നഗര പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, നഗര പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ചെന്നൈയിലെ ടെയ്‌നംപേട്ടിലെ എസ്.ഐ.ഇ.ടി കോളേജ് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. 'ഞങ്ങൾക്ക് വോട്ട് ചെയ്യുന്നവർക്ക് മാത്രമല്ല എല്ലാവർക്കും ഞങ്ങൾ നല്ല ഭരണം നൽകുന്നു. ഞങ്ങളുടെ സഖ്യം എല്ലാ കോർപ്പറേഷനുകളും നേടും.' അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 648 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 12,607 സീറ്റുകളിലേക്ക് മൊത്തം 57,778 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒറ്റ ഘട്ടമായാണ് ഇത്തവണ വോട്ടെടുപ്പ്.

സമാധാനപരവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം ഒരു ലക്ഷം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, 12,321 ഹോം ഗാർഡുകളും 2,870 വിമുക്ത ഭടന്മാരും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരും വിന്യസിക്കപ്പെട്ടിട്ടുണ്ട്. എല്ലാ പോളിംഗ് ബൂത്തുകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടത്തിപ്പിന് നേതൃത്വം നൽകാൻ 41 ഐഎഎസുകാരെ നിയമിച്ചു.

Police personnel deployed at Kesari Higher Secondary School at Thyagaraya Nagar in Chennai as voting for #TamilNadu Urban Local Body Elections gets underway. pic.twitter.com/wBqv3Ew65H

— ANI (@ANI) February 19, 2022