governor-vd-satheesan

പറവൂർ: ഗവർണർക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരിഫ് മുഹമ്മദ് ഖാന് ഗവർണറാകാൻ യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരുമായി ഗവർണർ വിലപേശുകയാണെും ചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കണം എന്ന് ഗവർണർ പറഞ്ഞിരുന്നു. ഇതിനു മറുപടിയായി ആരുടെ ഉപദേശം കേട്ടാലും അഞ്ച് പാർട്ടികളിൽ അലഞ്ഞു നടന്ന ഗവർണറുടെ ഉപദേശം കേൾക്കാൻ തയ്യാറാകില്ലെന്നാണ് വി ഡി സതീശൻ പറഞ്ഞത്. രാഷ്ട്രീയ സ്ഥിരതയില്ലാത്ത അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കില്ലെന്നും സതീശൻ പറഞ്ഞു. കേരളത്തിലെ സിപിഎം നേതാക്കളും കേന്ദ്രത്തിലെ ബിജെപി നേതാക്കളും തമ്മിൽ ഒത്തുകളിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.