
ഇന്ത്യയുടെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഫെബ്രുവരി 23ന് തങ്ങളുടെ ഏറ്റവും പുതിയ ബ്രാൻഡായ ബലേനൊ പ്രീമിയം ഹാച്ച്‌ബാക്ക് വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി പുതിയ ബലേനൊയുടെ കണക്ടഡ് കാർ ടെക് ഫീച്ചറുകൾ അവതരിപ്പിക്കുന്ന ടീസർ മാരുതി വാഹനപ്രേമികൾക്കായി പങ്കുവച്ചിരിക്കുന്നു. പുതുതായി എത്തുന്ന ബലേനൊയുടെ ഏറ്റവും വലിയ പ്രത്യേകത സുസുക്കി കണക്ട് ആപ്പ് ആണ്.
മുൻപത്തെ എഡിഷനെക്കാളും മികച്ച ടെലിമാറ്റിക് സൊലൂഷനുകളോടൊപ്പമാണ് കണക്ട് ആപ്പ് എത്തുന്നത്. മാത്രമല്ല ഉപഭോക്താക്കൾക്കായി നിരവധി അതിശയിപ്പിക്കുന്ന ഫീച്ചറുകളും മാരുതി ഒരുക്കിയിരിക്കുന്നു. ആമസോൺ അലക്‌സ വോയിസ് കമാൻഡ് കണക്ട് ആപ്പിലെ ഏറ്റവും മികച്ച സവിശേഷതകളിൽ ഒന്നാണ്. കൂടാതെ നാൽപതിലധികം കണക്ടിവിറ്റി ഫീച്ചറുകളും ഇതിലുണ്ടാകും. ഫ്യുയൽ ഗോജ് റീഡിംഗ്, ഡിസ്റ്റൻസ് ടു എംറ്റി, പ്രധാനപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ, ഓഡോമീറ്റർ എന്നിവ സുസുക്കി കണക്ട് ആപ്പിന്റെ മറ്റ് പ്രത്യേകതകളാണ്. കൂടാതെ കാറിന്റെ മൊത്തത്തിലുള്ള കണ്ടീഷൻ അറിയാനും, കാറിന്റെ ലോക്ക്, അൺലോക്ക് എന്നിവയും കണക്ട് ആപ്പിലൂടെ സാധിക്കും.
The #NewAgeBaleno is smarter than ever with Next Generation Suzuki Connect - Advanced Telematics Solution, bringing a host of intelligent features to your fingertips.
— Nexa Experience (@NexaExperience) February 19, 2022
Bookings Open - https://t.co/BF46afQof1
Stay tuned for more updates.#SuzukiConnect #TechGoesBold #NEXA pic.twitter.com/hnYht6XD7k
കണക്ട് കാർ ടെക് ഫീച്ചറുകൾക്ക് പുറമേ മാരുതി ആദ്യമായി അവതരിപ്പിക്കുന്ന ഫീച്ചറുകളും പുതിയ ബലേനൊയിൽ ഉണ്ടാകും. ഒൻപത് ഇഞ്ച് ഡിജിറ്റൽ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 360 വ്യൂ ക്യാമറ, ഹെഡ് അപ്പ് ഡിസ്‌പ്ളേ സ്ക്രീൻ എന്നിവ ഇവയിൽ ചിലത് മാത്രമാണ്. മൂന്ന് എലമെന്റ് ഡേ ടൈം റണ്ണിംഗ് ലാമ്പുകളുള്ള പുതിയ എൽ ഇ ഡി ഹെഡ്‌ലൈറ്റും മറ്റൊരു പ്രത്യേകതയാണ്. പുതുക്കിയ ഡിസൈനിലുള്ള 10- സ്പോക്ക് അലോയി വീലുകൾക്കൊപ്പം കാറിന്റെ വിൻഡോകളിൽ ക്രോം ട്രീറ്റ്മെന്റും നൽകിയിട്ടുണ്ട്. കാറിന്റെ പിൻഭാഗത്ത് പുതിയ എൽ ഇ ഡി റാപ്പ് എറൗണ്ട് ടാലി ലൈറ്റുകൾ നൽകിയിട്ടുണ്ട്. മാത്രമല്ല പിൻഭാഗത്തെ ബംബർ കൂടുതൽ വൃത്താകൃതിയിൽ ഡിസൈനും ചെയ്തിരിക്കുന്നു.
2022 എഡിഷൻ ബലേനൊയുടെ ക്യാബിനിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ളസ്റ്റർ, രൂപമാറ്റം വരുത്തിയ സ്റ്റിയറിംഗ് വീൽ, ക്ളൈമറ്റ് കൺട്രോളിനായി പുതിയ സ്വിച്ചുകൾ എന്നിവയാണ് ക്യാബിനിലെ പുതിയ ഫീച്ചറുകൾ. എന്നാൽ 2022 എഡിഷൻ ബലേനൊയിൽ സൺറൂഫ് ഓപ്ഷൻ ഇല്ല. പുതിയ ബലേനൊയുടെ ബുക്കിംഗ് മാരുതി ആരംഭിച്ചു. പുതിയ ഫീച്ചറുകളുമായി എത്തുന്ന മാരുതി സുസുക്കി ബലേനൊ ടാറ്റ അൽട്രോസ്, ഹ്യുണ്ടായി ഐ20, ഹോണ്ട് ജാസ് എന്നിവയുടെ പ്രധാന എതിരാളിയാകുമെന്നുറപ്പാണ്.