b

തിരക്കഥ, നിർമ്മാണം നടി ശിവാനി ഭായ്

പ്രശസ്ത ഛായാഗ്രാഹകൻ കെ.പി നമ്പ്യാതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ഡബ്ല്യൂ.എഫ്.എച്ച് (വർക്ക് ഫ്രം ഹോം) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ മോഹൻലാൽ ആണ് പോസ്റ്റർ റിലീസ് ചെയ്തത്.

അഭിനേത്രി ശിവാനി ഭായ് തിരക്കഥയും നിർമ്മാണവും നിർവഹിക്കുന്നു. സൈബർ കുറ്റകൃത്യങ്ങളെ പ്രമേയമാക്കിയാണ് ചിത്രം .

രാജീവ് പിള്ള, റിയാസ് ഖാൻ, ബോസ് വെങ്കിട്ട്, രവി കാന്ത്, ശിവാനി ഭായ്, കനേഡിയൻ അഭിനേത്രി മല്ലിക ചൗധരി, താനിയ, സമ്പത്ത്, യു.കെ.പി, പ്രിയങ്ക റെഡ് ഡി, ആന്റൺ വാനവൻ,സഞ്ജയ് ജയ്ശങ്കർ എന്നിവർക്കൊപ്പം അതിഥി വേഷത്തിൽ ഐ.എം. വിജയനും അഭിനയിക്കുന്നു. ഐ.പി.എൽ താരം പ്രശാന്ത് പരമേശ്വരൻ, രഞ്ജി മുൻ താരം പ്രശാന്ത് ചന്ദ്രൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാമാണ്. കന്നഡ സംഗീത സംവിധായകൻ രാജ് ഭാസ്‌കറാണ് പശ്ചാത്തല സംഗീതം. എഡിറ്റർ പി.സി മോഹൻ . പി.ആർ.ഒ: പ്രതീഷ് ശേഖർ.